സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....















മടപ്പള്ളി ഗവ.കോളജ് മലയാള വിഭാഗത്തിന്റെ ബൂലോകക്കാഴ്ചയാണിത് .







സാഹിത്യ പഠനങ്ങള്‍ , അനുഭവക്കുറിപ്പുകള്‍ , സംവാദം , സര്‍ഗാത്മക രചനകള്‍ , കാമ്പസ് വാര്‍ത്തകള്‍ തുടങ്ങിയവയ്ക്കാണ്‌ ഈ പ്രതലം .







കേരളത്തിലെ എല്ലാ കലാലയങ്ങളിലുമുള്ള മലയാളം വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് സ്വഭാവമുള്ള രചനകള്‍ , പഠനക്കുറിപ്പുകള്‍ എന്നിവ ഇതുവഴി ലഭ്യമാകണം എന്നാണ്‌ ഞങ്ങളുടെ ആഗ്രഹം .







വിവിധ കാമ്പസ്സുകളിലെ പ്രഗത്ഭരായ അധ്യാപരായിരിക്കും അക്കാദമിക രംഗം കൈകാര്യം ചെയ്യുക .







ഈ ബ്ലോഗില്‍ എഴുതാന്‍ താത്പര്യമുള്ള എഴുത്തുകാരും അധ്യാപകരും രചനകള്‍ madappallycampus@gmail.com എന്ന വിലാസത്തില്‍ email ചെയ്യുക.




Creative Desk :


K.Veerankutty

Rajendran Edathumkara

P.Praseetha

Department of Malayalam, Govt.College Madappally, P.O. Madappally College,Vatakara, Calicut.

Phone:o496 2512587



Friday, October 29, 2010

എപ്പിക്:

   ബ്രൗസര്‍ രംഗത്ത് ഭാരതത്തിന്റെ ഇതിഹാസം

                                 എച്ഛ്.കെ.സന്തോഷ്.

                                            (അല്ല പിന്നെ എന്ന  ബ്ലോഗിനോട് കടപ്പാട്)


ഇന്‍ഡ്യന്‍ എന്ന് പറയാവുന്ന ഒരു വെബ്ബ് ബ്രൗസര്‍ ഇന്ന് മുതല്‍ കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നു. Epic എന്നാണ്‌ അതിന്റെ പേര്‍. അലോക് ഭരദ്വാജ് ബാംഗളൂര്‍ ആസ്ഥാനമായി സ്ഥാപിച്ച Hidden Reflex എന്ന സോഫ്റ്റവെയര്‍ കമ്പനിയുടെ കന്നി ഉല്പ്പന്നം ആണിത്മോസില്ലാ അധിഷ്ഠിതമായ ഈ സൗജന്യ ബ്രൗസര്‍ മറ്റ് ബ്രൗസറുകളുടെ കേവല പകര്‍പ്പല്ല. ഏത് മികച്ച ബ്രൗസറോടും കിടപിടിക്കാവുന്ന ഡിസൈനും വേഗവും സൗകര്യങ്ങളും ഉണ്ടെന്ന് മാത്രമല്ല മറ്റ് ബ്രൗസറുകള്‍ക്കില്ലാത്ത അധിക സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ്‌. ഇതില്‍ ഏറ്റവും പ്രധാനം ആന്റി വൈറസ് ഇന്‍ബില്‍റ്റ് ആണെന്നതാണ്‌. എപ്പിക് ആന്റി വൈറസ് സിസ്റ്റം ഉപയോഗിച്ച് നമ്മുടെ കമ്പൂട്ടറിലെ ഫോള്‍ഡറുകളും ഫയലുകളും സ്കാന്‍ ചെയ്യാനുള്ള സംവിധാനം ഉണ്ട്. പ്രധാനപ്പെട്ട സൈറ്റുകളും ലിങ്കുകളും ഉള്‍പ്പെടുത്തിയ സ്ലൈഡ് ബാറാണ്‌ മറ്റൊരു ആകര്‍ഷണം. എല്ലാ പ്രമുഖ കമ്യുണിറ്റി വെബ്സൈറ്റുകളും ജി മെയിലും യാഹുവും മറ്റ് യൂട്ടിലിറ്റികളും ഇതില്‍ ലഭ്യമാണ്‌. 'എപ്പിക് റൈറ്റ്' എന്ന ഒരു ഇന്റഗ്രേറ്റഡ് വേര്‍ഡ് പ്രോസസ്സറും ഇതില്‍ നല്‍കിയിട്ടുണ്ട്. എച്ച്. ടി. എം. എല്‍ ടെക്സ്റ്റ് ഫയല്‍ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യാനുള്ള സൗകര്യം ഇത് നല്‍കുന്നുണ്ട്.

മറ്റൊരു ഗംഭീരമായ സംവിധാനം ഇന്‍ഡ്യന്‍ ഭാഷകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ടെക്സ്റ്റ് എഡിറ്റിംഗ് സമ്പ്രദായമാണ്‌. എപ്പിക് ഇന്‍ഡിക് റ്റെക്സ്റ്റ് എന്ന ഈ സം വിധാണം ഉപയോഗിച്ച് ഏത് ഇന്‍ഡ്യം ഭാഷയും അനായാസം ടൈപ്പ് ചെയ്യുകയും അത് ആവശ്യമെങ്കില്‍ എപ്പിക് റൈറ്റിലേക്ക് പകര്‍ത്തുകയും ചെയാം. ഏത് വെബ് സൈറ്റിലും ഇന്‍ഡ്യന്‍ ഭാഷകളില്‍ ടെക്സ്റ്റ് ഇന്‍ പുട്ട് കൊടുക്കാനുള്ള സൗകര്യം ഈ ബ്രൗസര്‍‍ നല്‍കുന്നു. ബ്ലോഗിലും ഫേസ്ബുക്കിലുമൊക്കെ മലയാളം ടൈപ്പ് ചെയ്യാന്‍ ഏറ്റവും സുഗമമായ മാര്‍ഗമാണത്. ഒരു ബ്രൗസര്‍ എന്നതിലുപരി ഒരു സിസ്റ്റം എക്സ്പ്ലോറര്‍ എന്ന നിലയിലും ഈ ബ്രൗസര്‍ ഉപയോഗപ്രദമാണ്‌. ടൈമര്‍, പ്ലാനര്‍, ബാക്ക് അപ്പ്, എപ്പിക് മാപ്പ് തുടങ്ങി ഉപയോക്താക്കള്‍ക്ക് നിരവധി അനുബന്ധ സൗകര്യങ്ങള്‍ നല്‍കുന്ന ഈ എപിക്ക് തികച്ചും ഒരു ഇതിഹാസ ജന്മം തന്നെ.

മികച്ച വേഗത നല്‍കുന്ന ഈ ബ്രൗസര്‍ ചുരുങ്ങിയ സമയത്തെ ഉപയോഗത്തില്‍ ഒരിക്കല്‍ പോലും ക്രാഷ് ആകുകയോ പ്രവര്‍ത്തിക്കുമ്പോള്‍ മെമ്മറി കണ്ടമാനം വിഴുങ്ങുകയോ ചെയ്തതായി അനുഭവപ്പെട്ടില്ല.
അതെ എപ്പിക്ക് വെറും മറ്റൊരു വെബ്ബ് ബ്രൗസര്‍ അല്ല. വെബ്ബ് ബ്രൗസര്‍ മാത്രവുമല്ല.
നിങ്ങളും പരീക്ഷിക്കൂ..
http://www.epicbrowser.com/
Download Link
http://http.cdnlayer.com/href/epic-setup.exe

No comments:

Post a Comment