ത്രിദിന കവിതാശില്പശാല
മടപ്പള്ളി ഗവ.കോളജ് മലയാള വിഭാഗം കേരളത്തിലെ സർവകലാശാല/ കോളജ് വിദ്യാർഥികൾക്കായി മൂന്നു ദിവസത്തെ കവിതാശിൽപശാല സംഘടിപ്പിക്കുന്നു.സമകാലിക മലയാള കവിതയുടെ വ്യത്യസ്ത മുഖങ്ങളും സാധ്യതകളും മുൻനിർത്തി നടക്കുന്ന ശില്പശാലയിൽ തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കായിരിക്കും പ്രവേശനം.2010 ഡിസംബർ 17, 18 ,19 തീയതികളിൽ മടപ്പള്ളി ഗവ.കോളജിൽ വെച്ചു നടക്കുന്ന സെമിനാറിന്റെ ഡയറക്ടർ പ്രൊഫ.കൽപ്പറ്റ നാരായണനാണ്.പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള താമസ-ഭക്ഷണ സൌകര്യങ്ങൾ സംഘാടകർ ഏർപ്പെടുത്തും.
ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സർവകലാശാല/ കോളജ് വിദ്യാർഥികൾ രണ്ട് രചനകൾ സഹിതം രാജേന്ദ്രൻ എടത്തുംകര, കൺവീനർ , കവിതാ ശില്പശാല, ഗവ.കോളജ് മടപ്പള്ളി, പി.ഒ.മടപ്പള്ളി കോളജ്, വടകര, കോഴിക്കോട് ജില്ല 673102 എന്ന വിലാസത്തിൽ ഡിസംബർ 10 നു മുമ്പ് അപേക്ഷിക്കേണ്ടതാണ്.madappallycampus@gmail.comഎന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യാവുന്നതുമാണ്.തെരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് വിവരമറിയിക്കുന്നതാണ്.
No comments:
Post a Comment